ed-vehicle-attack
  • അറസ്റ്റിനുള്ള കാരണം പൊലീസ് അറിയിച്ചില്ലെന്നും മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പ്രതികളുടെ തിരിച്ചറിയലിനും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതികള്‍

സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. അറസ്റ്റിനുള്ള കാരണം പൊലീസ് അറിയിച്ചില്ലെന്നും മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പ്രതികളുടെ തിരിച്ചറിയലിനും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതികള്‍ പറയുന്നു. കൊലപാതശ്രമക്കുറ്റം നിലനില്‍ക്കില്ലെന്നും കേസിന്‍റെ ഗൗരവം വര്‍ധിപ്പിക്കാനാണ് ഇത് ഉള്‍പ്പെടുത്തിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 

അന്വേഷണത്തിന്‍റെ പ്രധാനഘട്ടങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതികളുടെ കസ്റ്റഡി ഇനി ആവശ്യമില്ല. നേരത്തേ ചുമത്തിയ കുറ്റങ്ങള്‍ രാഷ്ട്രീയ സമരങ്ങളുടെ പേരിലാണെന്നും പ്രതികള്‍ പറയുന്നു. ഹര്‍ജികളില്‍ പൊലീസ് നാളെ നിലപാട് അറിയിക്കും. 

മേയ് 27 ന് നടന്ന അക്രമസംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് വിജയ് വിമലിന് മാത്രമാണ് റിമാന്‍ഡിലായി 22 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത്. വിജയ് സംഘര്‍ഷ മേഖലയില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് വിജയ്ക്കെതിരെ കേസെടുത്തിരുന്നത്. 

ENGLISH SUMMARY:

Seven CPM workers have approached the Kerala High Court seeking bail in connection with the case involving the attack on ED officials who arrived to conduct a raid at opposition leader Pinarayi Vijayan's residence over the CMRL-Exalogic transaction. In their bail petition, the accused argued that the police failed to state reasons for their arrest, relied solely on media photographs without proper identification procedures, and wrongly included attempted murder charges merely to exaggerate the case's gravity since key investigative stages are complete and custody is no longer required. While the Principal Sessions Court had earlier rejected bail for 24 out of 25 arrested individuals—granting relief only to SFI district president Vijay Vimal after 22 days on remand after accepting that he intervened to stop the clashes rather than participate—the High Court is set to hear the police's stance on the petitions tomorrow regarding the May 27 incident.