വീണാ തൈക്കണ്ടിക്കും അവരുടെ കമ്പനിക്കും മാസാമാസം, കരിമണല്‍ കമ്പനി സിഎംആര്‍എല്‍.. ലക്ഷങ്ങള്‍ കണക്കും കയ്യുമില്ലാതെ കൊടുത്തതിന് പിന്നില്‍ കാരണം ഒന്ന്. വീണയുടെ പിതാവ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പം. അല്ലാതെ എക്സാലോജികും അല്ല.. അവരുടെ കൊടുക്കാത്ത സേവനവുമല്ല എന്നത് ഒരിക്കല്‍ കൂടി പൊതുമധ്യത്തില്‍ വെളിപ്പെട്ടു. 2024 ഏപ്രില്‍ 17ന്– സിഎംആര്‍എല്‍ എംഡി..SN ശശിധരന് കര്‍ത്ത ഇഡി നല്കിയ മൊഴികളില്‍ അത് വ്യക്തമായി പറയുന്നു. ഇതെല്ലാം ചേര്‍ത്ത് ഇ.ഡി. ഡല്‍ഹിയിലെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറി. പറ്റിയ പണത്തിന് സിഎംആര്‍എല്ലിന് ഒരു സേവനവും കൊടുത്തിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഈ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ഒന്ന് വ്യക്തമായി.. ഇ.ഡിയുടെ അടുത്ത ഉന്നം പിണറായി. ഉടന്‍ ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. എന്നാല്‍, കര്‍ത്തയുടെ മൊഴിയുടെ രേഖയടക്കം പ്രസിദ്ധീകരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്കുമ്പോഴും അത് രാഷ്ട്രീയമെന്ന മട്ടില്‍ തള്ളുകയാണ് പിണറായി. എല്ലാം എന്നിലേക്ക് എത്തിക്കാനാണ് ചിലരുടെ ശ്രമം എന്നാണ് അദ്ദേഹത്തിന്റെ ലൈന്‍, പ്രതിരോധം. ഇഡി, പിണറായിയെ ചോദ്യം ചെയ്യുമോ?