സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യബസുടമ 16 ബസുകള്‍ ഒന്നിച്ച് ജംക്ഷനിലേക്ക് കൊണ്ടു വന്നിടുകയായിരുന്നു
പത്തനംതിട്ട തണ്ണിത്തോട്ടില്‍ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസ്, സ്വകാര്യബസുകള്‍ തടഞ്ഞു. ഇന്ന് സര്‍വീസ് തുടങ്ങിയ ബസുകളാണ് തടഞ്ഞത്. തണ്ണിത്തോട് ഭാഗത്തേക്ക് കുറച്ച് വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയിരുന്നില്ല. അതേസമയം 15 മിനിറ്റിന്റെ ഇടവേളകളില്‍ സ്വകാര്യബസുകളാണ് ഇതിലേ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ആന്റോ ആന്റണിയെത്തി രണ്ട് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു. സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യബസുടമ 16 ബസുകള്‍ ഒന്നിച്ച് ജംക്ഷനിലേക്ക് കൊണ്ടു വന്നിടുകയായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ വേണ്ടിയാണ് കെഎസ്ആര്‍ടിസി റൂട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് സ്വകാര്യബസുകളുടെ ആരോപണം. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പൊലീസെത്തിയാണ് പ്രിയദര്‍ശിനി ബസുകള്‍ക്ക് സര്‍വീസിനുള്ള സ്ഥിതിയൊരുക്കിയത്.
ENGLISH SUMMARY:
Private bus operators in Pathanamthitta blocked newly launched KSRTC Priyadarshini buses in Thannithode, claiming that the introduction of state transport services would ruin their business after years of operating the route exclusively. The KSRTC buses had been flagged off by MP Anto Antony earlier in the morning, prompting protesting private operators to park sixteen buses at the junction in defiance. The sudden blockade triggered a political clash as Congress workers arrived at the spot to protest against the private operators' actions. Police intervened to clear the congestion and escort the KSRTC buses safely, ensuring they could proceed with their scheduled services.