koottattukulam-protest-2

TOPICS COVERED

  • അമിതഭാരവുമായി വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കനാലിന് കുറുകെയുള്ള ദുർബലമായ പാലം തകർന്നത്

കൂത്താട്ടുകുളത്ത് അമിതഭാരവുമായി വന്ന പാറമടയിലെ വാഹനം കയറി പാലം തകര്‍ന്നതിനെത്തുടര്‍ന്ന്  പ്രതിഷേധം. രോഷാകുലരായ നാട്ടുകാര്‍ വാഹനം തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ. അമിതഭാരവുമായി വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കനാലിന് കുറുകെയുള്ള ദുർബലമായ പാലം തകർന്നത്. സംഭവം നടന്നയുടൻ രോഷാകുലരായ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. Also Read: വൈറലായി അഞ്ചുവയസുകാരന്‍റെ ‘ജന ഗണ മന’; 30 മില്യണ്‍ വ്യൂസ്! വിഡിയോ പങ്കിട്ട് ആനന്ദ് മഹീന്ദ്ര

അമിതഭാരം കയറ്റിയ വാഹനമാണ് പാലം തകരാൻ ഇടയാക്കിയതെന്ന് പാറമട ഉടമസ്ഥർ സമ്മതിച്ചതിനെ തുടർന്ന് പൊലീസ് ഒരു വാഹനം പിടിച്ചെടുത്തു. അമിത സ്ഫോടനങ്ങളും വഴി നാശമാക്കലും കാരണം നേരത്തെ തന്നെ നാട്ടുകാർ പാറമടയ്‌ക്കെതിരെ രംഗത്തുണ്ടായിരുന്നു. പാറമടയുടെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

A weak bridge over a canal collapsed in Koothattukulam shortly after an overloaded quarry vehicle crossed it. Angry residents blocked vehicles and protested at the spot. After quarry owners admitted that the overloaded vehicle contributed to the collapse, police took one vehicle into custody. Locals, who had previously raised concerns over excessive blasting and road damage, are demanding a complete shutdown of the quarry.