മുഖ്യമന്ത്രിക്കെതിരായ ഫെയ്സ്ബുക് പോസ്റ്റുകൾ നീക്കം ചെയ്തതില്‍ വിശദീകരണവുമായി മെറ്റ. എഐ സംവിധാനം അപ്‌ഗ്രേഡ് ചെയ്തപ്പോൾ സംഭവിച്ച സാങ്കേതികപ്പിഴവാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ പൊലീസിനെ അറിയിച്ചു. ഇതിൽ ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിശദീകരണം. നീക്കിയ കണ്ടന്റുകള്‍ പുനഃസ്ഥാപിച്ചെന്നും മെറ്റ അറിയിച്ചു. 

മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് കേരള പൊലീസ് മെറ്റയോട് ചോദിച്ചത്. നേരത്തെ മാർച്ച്, ഏപ്രിൽ മാസങ്ങളിലും വിഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷനന്‍റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്നും മെറ്റ വിശദീകരണം നല്‍കി.