അമ്മ ആരെന്നറിയുന്നവര്‍ വന്ദേമാതരം പാടുമെന്നും, അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്നും കേരള സര്‍വകലാശാല വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍. എതിര്‍ത്തവര്‍ മാറുമെന്നും ഈ നാടും മാറുകയാണെന്നും വി.സി പറഞ്ഞു. ആര്‍എസ്എസ് സംഘടിപ്പിച്ച സങ്കല്‍പ് യുവസംഗമത്തിലാണ് മോഹനന്‍ കുന്നുമ്മലിന്‍റെ വിവാദ പരാമര്‍ശം.
ഭാരതം അമ്മയാണ്, അതിനാലാണ് വന്ദേമാതരമെന്ന് പറയുന്നതെന്ന് വിശദീകരിച്ചുകൊണ്ടാണ് കേരള സര്‍വകലാശാല വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ വിവാദ പ്രസംഗം നടത്തിയത്. 500 വര്‍ഷം മുന്‍പ് നമ്മള്‍ എന്തായിരുന്നോ അതിലേക്ക് മടങ്ങണമെന്നും വി.സി പറഞ്ഞു.