Image: MVD

  • ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ സമയമായോ? ഈ മാസം നിലവില്‍ വരുന്ന രണ്ട് ഭേദഗതികള്‍ അറിയാം

 മോട്ടോർ വാഹന നിയമത്തിൽ (Motor Vehicles Act) ഓഗസ്റ്റ് 15 മുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന ഭേദഗതികൾ നിലവിൽ വരും. ഇതിൽ പ്രധാനമായത് 'ഗ്രേസ് പിരീഡ്' സംവിധാനം തിരിച്ചെത്തുന്നതാണ്. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും തുടർന്ന് 30 ദിവസം കൂടി ലൈസൻസ് സാധുവായിരിക്കുമെന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന നേട്ടം.

Also Read: 'എല്ലാ കോളജുകളിലും നിരവധി ആയങ്കിമാരുണ്ട്, ഇവരെല്ലാം എംഎൽഎയും മേയറും മന്ത്രിയുമൊക്കെ ആകും'

1988-ലെ നിയമപ്രകാരം ലൈസൻസിന്റെ കാലാവധി അവസാനിച്ചാലും 30 ദിവസം കൂടി അതിന് സാധുതയുണ്ടായിരുന്നു. എന്നാൽ 2019-ലെ ഭേദഗതിയോടെ ഈ സംവിധാനം ഒഴിവാക്കിയിരുന്നു. പുതിയ ഭേദഗതിയോടെ ഓഗസ്റ്റ് 15 മുതൽ 'ഗ്രേസ് പിരീഡ്' വീണ്ടും നിലവിൽ വരും. ലൈസൻസ് പുതുക്കാൻ മറക്കുന്നവർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്.

നിലവിൽ ഡ്രൈവിങ് ലൈസൻസിന്‍റെ കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുമ്പുവരെ പുതുക്കാൻ അവസരമുണ്ട്. എന്നാൽ ഇങ്ങനെ നേരത്തേ പുതുക്കുമ്പോൾ, പുതുക്കിയ തീയതി മുതൽ തന്നെയാണ് പുതിയ ലൈസൻസിന്റെ കാലാവധി കണക്കാക്കുന്നത്. ഇതുമൂലം ലൈസൻസിന്റെ യഥാർഥ കാലാവധിയിൽ കുറവ് വരുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

Also Read:മരിക്കുമ്പോൾ അഞ്ചുവയസുകാരന്‍റെ ഭാരം വെറും 9.7 കിലോ; മകനെ പട്ടിണിക്കിട്ട് കൊന്ന അമ്മയ്ക്ക് 22 വർഷം തടവ്

പുതിയ ചട്ടപ്രകാരം, നേരത്തേ ലൈസൻസ് പുതുക്കിയാലും പുതിയ ലൈസൻസിന്റെ കാലാവധി പഴയ ലൈസൻസിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതൽ തന്നെയായിരിക്കും കണക്കാക്കുക. ഈ രണ്ട് ഭേദഗതികളും ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും.

Driving License Grace Period and Validity Rules Change from August 15:

Starting August 15, two major amendments to the Motor Vehicles Act will be introduced regarding driving license renewals in India. Most notably, the 30-day "grace period" that allows a license to remain valid after its expiration date is officially being reinstated. Additionally, the validity of a newly renewed license will now start from the exact date the previous license expires, resolving previous complaints about shortened validity periods. These changes aim to provide significant relief and flexibility for motorists forgetting or delaying their renewals