ഫയല്‍ ചിത്രം

  • തിരുവനന്തപുരം തൃശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍യെലോ അലര്‍ട്ടാണ്. നാളെയും വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും.

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ തീവ്രമഴക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറ‍ഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.  തിരുവനന്തപുരം തൃശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍യെലോ അലര്‍ട്ടാണ്. നാളെയും വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും.

കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ തിരുവല്ലയിൽ ആശ്വാസമായെങ്കിലും അപ്പർകുട്ടനാട് ദുരിതത്തിൽ തന്നെയാണ്. വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ ഇനിയും ദിവസങ്ങൾ എടുക്കും. തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയിൽ നീരേറ്റുപുറം പാലത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. Also Read: ഡിഗ്രിക്ക് ചേരാന്‍ പ്ലസ്ടു വേണ്ട; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്.

ആലപ്പുഴയിൽ മഴയും കുറഞ്ഞു, വെള്ളത്തിന്റെ വരവും കുറഞ്ഞു. പക്ഷേ ഒരിക്കലും വെള്ളം കയറില്ല എന്ന അവകാശവാദവുമായി കോടികൾ മുടക്കി, കഴിഞ്ഞ സർക്കാർ നിർമ്മിച്ച ആലപ്പുഴ- ചക്കങ്ങനാശ്ശേരി റോഡ് ഇപ്പോഴും വെള്ളത്തിൽ തന്നെ. ഇടവിട്ടിടവിട്ട് റോഡിൽ വലിയ വെള്ളക്കെട്ടായതിനാൽ AC റോഡിൽ ഗതാഗതം ഭാഗീകമായി മാത്രമേ നടക്കുന്നുള്ളു.

ENGLISH SUMMARY:

The India Meteorological Department (IMD) has issued another warning for extremely heavy rainfall across Kerala. A Red Alert has been declared for Pathanamthitta, Kottayam, and Idukki districts, indicating the likelihood of extremely heavy rainfall. An Orange Alert has been issued for Kollam, Alappuzha, Ernakulam, Kannur, and Kasaragod, while a Yellow Alert is in place for Thiruvananthapuram, Thrissur, Palakkad, Malappuram, Kozhikode, and Wayanad. Widespread rainfall is expected to continue tomorrow as well, with rain forecast across the state until August 8.