ka-ratheesh-04
  • കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഒന്നാം പ്രതിയായി പ്രോസിക്യൂഷൻ നേരിടേണ്ട കെ.എ.രതീഷ് മൂന്നു സുപ്രധാന തസ്തികകളിൽ തുടരുന്നത് എങ്ങനെയാണെന്നു സർക്കാർ ചർച്ച ചെയ്യണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ കെ.എ.രതീഷ് രാജിവച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി, റൂട്രോണിക്സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ പദവികളാണ് രതീഷ് രാജിവച്ചത്. 600 കോടിരൂപയുടെ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതിയാണ് രതീഷ്. കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായിരിക്കേ തോട്ടണ്ടി ഇറക്കുമതി ചെയ്തതുവഴി ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഒന്നാം പ്രതിയായി പ്രോസിക്യൂഷൻ നടപടി നേരിടുന്ന കെ.എ.രതീഷ് മൂന്ന് സുപ്രധാന തസ്തികകളിൽ തുടരുന്നത് എങ്ങനെയാണെന്ന് സർക്കാർ ചർച്ച ചെയ്യണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ അവസ്ഥ കഷ്ടമാണെന്നും കോടതി പരാമർശിച്ചു. അഴിമതിക്കേസ് പ്രതിയെ ഇത്തരം നിർണായക തസ്തികകളിൽ നിന്ന് ഒഴിവാക്കാൻ സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം നടത്തിയത്. Read more: രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി...?

'ഇതെല്ലാം അഴിമതിക്കു സാധ്യതയുള്ള വകുപ്പുകളാണല്ലോ' എന്നു പരാമർശിച്ച കോടതി, അഴിമതിക്കാരെയാണോ ഇവിടങ്ങളിൽ ഇരുത്തുന്നതെന്നും ചോദിച്ചു. ഖാദിയിൽ 300 കോടിയുടെ ഓണം പർച്ചേസ് നടക്കാനിരിക്കുകയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, മുഖ്യമന്ത്രി അധ്യക്ഷനായ ഖാദി ബോർഡിൽ, മുഖ്യമന്ത്രിക്ക് നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന പദവിയാണു രതീഷ് വഹിച്ചിരുന്നത്. അഴിമതിക്കേസിൽ സിബിഐയുടെ കുറ്റപത്രത്തിൽ ഉൾപ്പെട്ട വ്യക്തി നിർണായക പദവികളിൽ നിയമിക്കപ്പെട്ടതിനെതിരെ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. Read More: സര്‍ക്കാരിന്‍റെ തൊലിയുരിഞ്ഞ് ഹൈക്കോടതി

ENGLISH SUMMARY:

K.A. Ratheesh has resigned from three key government positions following developments in the Kerala Cashew Development Corporation (KCDC) import scam. He stepped down as Secretary of the Kerala Khadi Board, Managing Director of Rutronix, and CEO of the Khadi Workers Welfare Fund Board. Ratheesh is an accused in the ₹600-crore cashew import scam. According to the Central Bureau of Investigation (CBI), the alleged irregularities occurred while he was serving as the Managing Director of the Kerala Cashew Development Corporation, resulting in an estimated loss of ₹600 crore to the state exchequer.