തിരുവനന്തപുരം മെഡിക്കൽ കോളജിൽ അബോർഷന് മരുന്ന് കഴിച്ച യുവതി ശുചിമുറിയിൽ പ്രസവിച്ചു. ഫയർഫോഴ്സ് എത്തി ക്ലോസറ്റിലിട്ട ഭ്രൂണം പുറത്തെടുത്തു.
തിരുവല്ലം സ്വദേശിനിയായ 20 വയസുള്ള അവിവാഹിതയാണ് പ്രസവിച്ചത്. രാവിലെ തന്നെ ആശുപത്രിയിലേക്ക് എത്തിയ പെണ്‍കുട്ടി ശുചിമുറിയിൽ പോവുകയായിരുന്നു. ശുചിമുറിയിൽ നിന്ന് പുറത്തേക്ക് അവശയായ നിലയിലാണ് ഇറങ്ങിവന്നത്. പെണ്‍കുട്ടിക്ക് കടുത്ത ബ്ലീഡിങ്ങും ഉണ്ടായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ പെൺകുട്ടി പ്രസവിച്ചിട്ടുണ്ട് എന്നു സംശയം തോന്നിയത്. ശുചിമുറിയില്‍ പ്രസവിച്ചു എന്ന സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഫയര്‍ ഫോഴ്സിന്‍റെ സഹായത്തോടുകൂടി ക്ലോസറ്റ് തകർത്തപ്പോള്‍ പൂര്‍ണവളര്‍ച്ചയെത്താത്ത ഭ്രൂണത്തെ കണ്ടെത്തുകയായിരുന്നു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഭ്രൂണം നഴ്സുമാരെ ഏല്‍പ്പിച്ചു. പെണ്‍കുട്ടി എത്രമാസം ഗര്‍ഭിണിയായിരുന്നുവെന്ന് വ്യക്തമല്ല. ഈ പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും ആശുപത്രിയില്‍ കൂടെ ഉണ്ടായിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.