എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി20 വിട്ട് റിയാലിറ്റി ഷോ താരവും സംവിധായകനുമായ അഖിൽ മാരാർ. പാർട്ടിയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സാബു എം. ജേക്കബ്ബുമായി സഹകരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് അഖിൽ പാർട്ടി വിടുന്നത്.
കൊട്ടാരക്കരയിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത ശേഷം സാബു എം. ജേക്കബ് തന്നെ ചതിച്ചുവെന്ന് അഖിൽ മാരാർ ആരോപിച്ചു. അവിടെ പ്രചാരണത്തിന് ഇറങ്ങിയിരുന്നെന്നും ഇതിനിടെയാണ് സീറ്റ് രശ്മിക്ക് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് മാന്യമായ ഒരു മണ്ഡലം നൽകണമെന്ന നിലപാടിന്റെ ഭാഗമായാണ് തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചതെന്നും അഖിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മുഴുവൻ സമയവും തന്റെ കൂടെ ഉണ്ടായിരുന്നത് രണ്ടുപേർ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കരയിലെ സീറ്റ് നഷ്ടമായപ്പോൾ തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞും വഞ്ചിച്ചെന്നും അഖിൽ ആരോപിച്ചു. സാബു എം. ജേക്കബ് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലെന്നും അദ്ദേഹം വിമർശിച്ചു.