Untitled design - 1

മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ പി.കെ.ശ്രീമതി അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന വ്യാജവാര്‍ത്ത ഐ.ജി അന്വേഷിക്കും. ​സൈബര്‍ ഓപറേഷന്‍സ് ഐ.ജി പി. പ്രകാശിനാണ് അന്വേഷണ ചുമതല. ശ്രീമതി നല്‍കിയ പരാതിയിലാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടി​.

 

ശ്രീമതിക്കെതിരായ പ്രചാരണം വ്യാജമെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. എം.എല്‍.എ. ഭര്‍ത്താവാണെന്ന് കാട്ടി പെന്‍ഷന്‍ കൈപ്പറ്റിയെന്നായിരുന്നു വ്യാജ പ്രചാരണം. പക്ഷേ, എം.എല്‍.എയുടെ ഭാര്യയായി പെന്‍ഷന്‍ കൈപ്പറ്റിയിരുന്ന പി.കെ.ശ്രീമതി തൃശൂരിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. വ്യാജ പ്രചാരണത്തിനു പിന്നാലെ സി.പി.എം. നേതാവ് പി.കെ.ശ്രീമതി നിറകണ്ണുകളോടെ പ്രതീകരിച്ചിരുന്നു.

 

Also Read: പെന്‍ഷന്‍ വാങ്ങിയത് തൃശൂരിലെ ശ്രീമതി; സ്ഥിരീകരിച്ച് മകന്‍; പി.കെ.ശ്രീമതിക്കെതിരായ പ്രചാരണം വ്യാജം

വ്യാപകമായ വ്യാജ പ്രചാരണമായിരുന്നു പി.കെ.ശ്രീമതിയ്ക്കെതിരെ നവമാധ്യമങ്ങളില്‍. ഇതിനു പിന്നാലെയാണ്, ശ്രീമതി ടീച്ചര്‍ വൈകാരികമായി പ്രതീകരിച്ചത്. ഭര്‍ത്താവ് എം.എല്‍.എ. ആയിരുന്നെന്ന് കാട്ടി പെന്‍ഷന്‍ വാങ്ങിയെന്നായിരുന്നു വ്യാജ പ്രചാരണം. യഥാര്‍ഥത്തില്‍ മറ്റൊരു പി.കെ.ശ്രീമതിയായിരുന്നു അത്. കുന്നംകുളത്തെ മുന്‍ എം.എല്‍.എ: പി.ആര്‍.കൃഷ്ണന്‍റെ ഭാര്യയായ പി.കെ.ശ്രീമതി. തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. 2020ല്‍ മരിച്ചു.  ഭര്‍ത്താവ് എം.എല്‍.എയായതിനാല്‍ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നു. തൃശൂരിലെ പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.അജിത് വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്തുവന്നു.

 

കോണ്‍ഗ്രസിന്‍റെ മുന്‍ എം.എല്‍.എയായിരുന്നു പി.ആര്‍.കൃഷ്ണന്‍. പി.കെ.ശ്രീമതിയുടെ മരണശേഷം ആറുവര്‍ഷമായി ആരും പെന്‍ഷന്‍ കൈപ്പറ്റുന്നുമില്ല. കണ്ണൂരിലെ പി.കെ.ശ്രീമതിയുമായി തൃശൂരിലെ പി.കെ.ശ്രീമതിയെ ബന്ധപ്പെടുത്തി എങ്ങനെ വാര്‍ത്ത വന്നുവെന്ന് ഇനിയും വ്യക്തമല്ല. വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

PK Sreemathi fake news investigation is being conducted by the Cyber Operations IG as a fake news report falsely claimed she received an undue pension. The investigation was initiated following a complaint from Sreemathi after the circulation of fabricated information suggesting she claimed pension as an MLA's wife, when in reality, it was another PK Sreemathi who passed away in 2020.