palayam

കോഴിക്കോട് പാളയത്ത് യുവാവ് കൊല്ലപ്പെട്ടു. 38കാരനായ ബിജുവാണ് വെട്ടേറ്റ് മരിച്ചത്. ലഹരിമാഫിയ സംഘങ്ങള്‍ക്കെതിരെ പ്രതികരിച്ചതാകാം കൊലപാതക കാരണമെന്ന് ബിജുവിന്‍റെ അമ്മയും സഹോദരിയും മനോരമ ന്യൂസിനോട് പറഞ്ഞു. കേസില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. 

പുലര്‍ച്ചെ 3 മണിയോടെയാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന ബിജുവിനെ കണ്ടത്. ശരീരത്ത് ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. കഴുത്തിലും വയറ്റിലും കുത്തേറ്റിട്ടുണ്ട്. സമീപത്ത് ലഹരിമാഫിയ തമ്പടിക്കുന്നത് പതിവാണ്. അതിനാല്‍ അവര്‍ക്കെതിരെ ബിജു മുമ്പ് പലതവണ പ്രതികരിച്ചിട്ടുണ്ട്. സമാന സംഭവങ്ങള്‍ എന്തെങ്കിലും രാത്രിയില്‍ ഉണ്ടായതാകാമെന്നാണ് ബന്ധുക്കളുടെ സംശയം. 

പശുകച്ചവടക്കാരനായ ബിജു അവിവാഹിതനാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. 

ENGLISH SUMMARY:

A young man, Biju, was brutally murdered in Kozhikode's Palayam area after allegedly confronting a drug mafia. Police have intensified their investigation into the incident, with relatives suspecting a connection to drug syndicate activities.