ajith-action

ആലപ്പുഴയിലെ രക്ഷാ പ്രവർത്തന മർദനക്കേസ് അട്ടിമറിയിൽ ADGP എം.ആര്‍.അജിത് കുമാറിനെതിരെ തിടുക്കപെട്ട് നടപടിയുണ്ടാകില്ല. നിയമവശങ്ങളെല്ലാം പരിശോധിച്ച്, അജിത് കുമാറിന് DGP റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും മുൻപ് നടപടി തീരുമാനിച്ചാൽ മതിയെന്നാണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം.  

അന്വേഷണ റിപ്പോർട് തയാറാക്കിയ എ.പി.ഷൗക്കത്തലിയുടെ  നേതൃത്വത്തിലെ സംഘം കേസ് അട്ടിമറിച്ചത് അജിത് കുമാറാണന്ന്  പേരെടുത്ത് പറയുന്നില്ല. അതേ സമയം ഫയൽ തിരുത്തിയത്  ADGPയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ് മാരാണന്ന് പറയുന്നുമുണ്ട്. ഇതിൻ്റെ ഉത്തരവാദിത്തം  ADGPക്ക് നൽകി നടപടി എടുത്താൽ നിയമപരമായി നിലനിൽക്കുമോയെന്നാണ് ആശയക്കുഴപ്പം. 

അതിനാൽ കൂടുതൽ നിയമോപദേശം തേടിയ ശേഷമേ ഡിജിപി സർക്കാരിന് റിപോർട്ട് നൽകു. എന്നാൽ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന 31ന് മുൻപ് നടപടി ഉണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പ് ഉറപ്പ് പറയുന്നത്.

Home Department Delays Action Against ADGP in Alappuzha Case:

Alappuzha rescue operation case sees a delay in action against ADGP MR Ajith Kumar. The Home Department plans to review all legal aspects before deciding on action, potentially after his promotion to DGP rank.