Untitled design - 1

TOPICS COVERED

പത്തനംതിട്ട അടൂരിൽ യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹെഷന എന്ന യുവതിയാണ് മരിച്ചത്. ശരീരത്തിൽ മുറിവുകളേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മരണസമയത്ത് വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ശരീരത്തിലും മുഖത്തും മുറിവുകളുടെ ലക്ഷണങ്ങളുണ്ട്.

വീട്ടിൽ ബഹളമുണ്ടായതിനെ തുടർന്ന് നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ ബലമായി തുറന്നാണ് അകത്തുകടന്നത്. സ്റ്റെയർകേസിന്റെ കമ്പികളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Adoor woman death has been reported under mysterious circumstances in Kerala. The young woman was found dead inside her home with injuries and blood, prompting a police investigation into whether it was a murder or suicide.