പയ്യന്നൂര്‍ ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അനസ്തീസ്യ നല‍്കിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി മരിച്ചു. ഒരുവയസ്സുകാരന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. എരമം സ്വദേശികളായ സൂരജ്– വിജിഷ ദമ്പതികളുടെ ഏകമകനാണ്. മുഖത്തെ മുറിവിന് തുന്നലിടാനാണ് അനസ്തീസിയ നല്‍കിയത്. ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജൂലൈ അഞ്ചാം തീയതി വീണ് പരുക്കേറ്റതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചുണ്ടിന് താഴെയും ചുണ്ടിലുമായി ചെറിയ രണ്ട് മുറിവുകള്‍ മാത്രമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. മാതമംഗലത്തെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് പ്രാഥമിക ചികില്‍സയ്ക്ക് ശേഷമാണ് പയ്യന്നൂരിലുള്ള ബേബി മെമ്മറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു.
ശ്വസിക്കാൻ കഴിയാത്ത സാഹചര്യമായതോടെ കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികില്‍സിലിരിക്കെയാണ് മരണം. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുട്ടിയാണ് ദേവാന്‍ഷ് ശൗര്യ.
ENGLISH SUMMARY:
A one-year-old boy named Devansh Shaurya has passed away after falling into a critical condition following the administration of anesthesia at Baby Memorial Hospital, Payyannur. The child was taken to the hospital for stitches on a minor facial injury sustained from a fall on July 5, but lost consciousness immediately after anesthesia was administered. Despite being shifted to another hospital in Kannur for advanced treatment, the child succumbed to his condition. Police have registered a case against the doctor following allegations of medical negligence by the grieving family.