കോറോഹെല്‍ത്ത് കമ്പനി നടത്തിയ കൂട്ടപ്പിരിച്ചുവിടല്‍ തെറ്റെന്ന് നിയമവിദഗ്ധര്‍. പുതിയ ലേബര്‍ കോഡ് പ്രകാരം 300 പേരില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. കമ്പനിയുടെ രാജ്യത്തെ മറ്റേതെങ്കിലും ഓഫീസുകളില്‍ ഒഴിവുണ്ടെങ്കില്‍ ജോലി നഷ്ടമായവര്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം
അമേരിക്കന്‍ മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോഹെല്‍ത്തിന്‍റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി എണ്ണൂറോളം പേര്‍ക്കാണ് ജോലി പോയത്. കൂട്ടപ്പിരിച്ചുവിടല്‍ നടത്തി ഓഫീസുകള്‍ പൂട്ടുന്ന കാര്യം കമ്പനി സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. കേരളത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയ കമ്പനി ബെംഗളൂരുവില്‍ അടക്കം മറ്റ് ഓഫീസുകളിലേക്ക് ഇപ്പോഴും നിയമനം നടത്തുന്നുണ്ട്.
കോറോഹെല്‍ത്ത് നല്‍കിയ നിയമന, പിരിച്ചുവിടല്‍ ഉത്തരവുകള്‍ പരിശോധിച്ചാല്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കരാര്‍ വഴി നടപ്പിലാക്കുകയാണെന്ന് വ്യക്തമാകുമെന്നും അഡ്വ. തമ്പാന്‍ തോമസ് പറഞ്ഞു. അമേരിക്കന്‍ കമ്പനിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് പുറമെ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലും ആവശ്യമാണ്. രാജ്യത്ത് എവിടെ വേണമെങ്കിലും ഇത്തരം കൂട്ടപ്പിരിച്ചുവിടലുകള്‍ ആവര്‍ത്തിക്കാനിടയുണ്ട്. പിരിച്ചുവിടപ്പെട്ടവരായതിനാല്‍ മറ്റെവിടെയെങ്കിലും ജോലി കിട്ടുന്നതിനും ബുദ്ധിമുട്ട് നേരിട്ടേക്കാം.