jammu-kashmir-shopian

TOPICS COVERED

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിർണായകമായ ഭീകര വിരുദ്ധ ഭൗത്യം തുടരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ലഷ്കർ ഭീകരനായ സാക്കിർ ഗാനി, മറ്റൊരു ഭീകരനായ ലത്തീഫ് ബട്ട് എന്നിവരെ സേന വളഞ്ഞു. പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ ഇരുവരുടെയും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വനമേഖലയോട് ചേർന്ന് സേന സ്ഥാപിച്ച സിസി ടിവി ക്യാമറയിലാണ് കൊടുംഭീകരരുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പ്രദേശം സുരക്ഷാ സേനയുടെ പൂർണ നിയന്ത്രണത്തിലാണ്. കരസേനയുടെ രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. സമീപകാലത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ ദൗത്യമാണ് ഷോപ്പിയാനിലേത്. 

ENGLISH SUMMARY:

Jammu Kashmir is witnessing a crucial anti-terror operation in Shopian. Security forces have cornered Lashkar militant Zakir Ghani and Latief Butt, suspected of involvement in the Pahalgam attack, leading to an intense encounter.