മധുവിധുവിനിടെ മലപ്പുറം സ്വദേശിയായ നവവരന്‍ ശ്രീലങ്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതംമൂലമാണ് വേങ്ങര സ്വദേശി എ.കെ മുഹമ്മദ് ഇര്‍ഫാന്‍ മരിച്ചത്. പത്തുദിവസം മുന്‍പായിരുന്നു വിവാഹം.

ഇർഫാനും ഭാര്യയും ഹണിമൂണിനായി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ശ്രീലങ്കയിലെത്തിയത്. കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് സ്കൂബ ഡൈവിങ്ങിനായി ഇവർ എത്തിയത്. കുഴഞ്ഞുവീണതിന് പിന്നാലെ ഇർഫാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു മുഹമ്മദ് ഇർഫാൻ. കഴിഞ്ഞ ദിവസങ്ങളിൽ ഫുടബോൾ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് വേങ്ങരയിൽ നിന്നുള്ള മാധ്യമ വാർത്തകളിലും മുഹമ്മദ് ഇർഫാൻ നിറഞ്ഞുനിന്നിരുന്നു. മൃതദേഹം എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാൻ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.  

ENGLISH SUMMARY:

A Malappuram groom tragically passed away in Sri Lanka during his honeymoon. The incident occurred while the newlywed was scuba diving, leading to a heart attack.