ദേശീയപാത 66ലെ  മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിൽ പുലർച്ചെ സംഘർഷം.നാട്ടുകാരും ടോൾ പ്ലാസയിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. തർക്കത്തിനിടെ ടോൾ പ്ലാസയിലെ ജീവനക്കാർ ആക്രമിച്ചുവെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. എന്നാൽ നാട്ടുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്ന ആരോപണം ടോൾ പ്ലാസയിലെ ജീവനക്കാരും ഉയർത്തി. പൊലീസ് എത്തിയാണ് നാട്ടുകാരെ മടക്കി അയച്ചത്. ഏറെക്കാലമായി വെട്ടിച്ചിറ ടോൾ പ്ലാസയിലെ ജീവനക്കാരും നാട്ടുകാരുമായുള്ള പ്രശ്നങ്ങൾ തുടരുകയാണ്

ENGLISH SUMMARY:

Vetticherry Toll Plaza clash occurred on National Highway 66 in Malappuram early this morning, involving local residents and toll plaza staff. The incident escalated with both parties accusing each other of instigation, leading to police intervention.