കൊച്ചി ഞാറയ്ക്കലില്‍ ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് കുത്തേറ്റു. പെട്രോള്‍ പമ്പിലെ തര്‍ക്കം പരിഹരിക്കുന്നതിനിടെ എസ്.ഐ ജിതിനും കോണ്‍സ്റ്റബിള്‍ രാകേഷിനുമാണ് കുത്തേറ്റത്. ഞാറയ്ക്കല്‍ സ്വദേശി മുന്നയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം . കഴുത്തിലും തലയിലും താടിയിലും പരിക്കേറ്റ ഉദ്യോഗസ്ഥരെ ഞാറക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കത്തിയുമായി ആക്രമിക്കാൻ തുനിഞ്ഞ പ്രതിയെ എസ്ഐ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതികള്‍ മാധ്യമങ്ങള്‍ക്ക് നേരെയും ആക്രോശിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു