കാട്ടാക്കടയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അബിയ എല്‍ സാമാണ് മരിച്ചത്. കുളത്തുമ്മല്‍ താമസിക്കുന്ന സാമുവല്‍–ലളിതാംബിക ദമ്പതികളുടെ മകളാണ് അബിയ. കുളത്തുമ്മല്‍ ഹയര്‍ സെക്കന്ററിസ്കൂളിലാണ് പഠിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിക്കുന്നത്. സാധാരണ എഴുന്നേറ്റുവരുന്ന സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അബിയയെ കണ്ടത്. സംഭവത്തിനു പിന്നാലെ വീട്ടുകാരുമായി പൊലീസ്  സംസാരിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സുഹൃത്തിന്റെ മരണത്തില്‍ അബിയ ഏറെ പ്രയാസത്തിലായിരുന്നുവെന്നാണ് മനസിലാകുന്നത്.

അബിയയുടെ ആത്മാര്‍ത്ഥ സുഹൃത്തായ തീര്‍ത്ഥ ഒന്നരമാസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം അബിയ ഏറെ വേദനയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ മാനസിക പ്രയാസത്തിലാണോ ജീവനൊടുക്കിയതെന്ന സംശയത്തിലാണ് പൊലീസ്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും മൊഴിയെടുത്ത് അന്വേഷിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

Kattakada Class 10 Student Found Dead, Suicide Suspected:

Kattakada student suicide highlights the tragic death of a 10th-class student, Abiya, who was found dead in her home. Authorities are investigating if the student's demise was linked to the recent suicide of her close friend.