.

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. നിലവില്‍ ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയിലെത്തിയത്. ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും.  1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2028 വരെ സർവീസ് ബാക്കിയുണ്ട്. സിവിൽ സർവീസ് ചട്ടങ്ങളും സീനിയോറിറ്റിയും പൂർണ്ണമായും പാലിച്ചാണ് മന്ത്രിസഭ നിയമനം നടത്തിയിരിക്കുന്നത്. ഈ മാസം അവസാനം നിലവിലെ ചീഫ് സെക്രട്ടറി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 

 

ഡെപ്യൂട്ടേഷനിലുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര സർവീസിൽ നിന്ന് തിരികെ വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടുതൽ സർവീസ് ഉള്ള മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥന് പുതിയ ചീഫ് സെക്രട്ടറി വിരമിച്ച ശേഷം അവസരം ലഭിക്കുമെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്. 

 

അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകിയേക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് ബജറ്റിന്റെ പൊതുചർച്ചയ്ക്കുള്ള മറുപടിയിലാകും മുഖ്യമന്ത്രി വിശദീകരണം നൽകുക.

ENGLISH SUMMARY:

The Kerala Cabinet has appointed Biswanath Sinha as the state's new Chief Secretary, succeeding Jayathilak, who retires on June 30. A 1991-batch IAS officer and current Additional Chief Secretary of the Home Department, Sinha will take charge in accordance with seniority and civil service rules. The decision was finalized during the Cabinet meeting held today.