സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ച കാർ എതിര്‍ദിശയില്‍ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു അബു സലിം. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ അദ്ദേഹത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

അപകടം നടക്കുന്ന സമയം അബു സലിമിനൊപ്പം ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. 

Actor Abu Salim's Car in Accident Near North Paravur:

Actor Abu Salim was involved in a car accident near the Bhuvaneshwari Temple in Thuruthippuram, North Paravur. Fortunately, there were no reported injuries in the collision involving his car and another vehicle.