Untitled design - 1

AI Generated

TOPICS COVERED

തൃശൂരില്‍ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളംവീണ് പതിനാലുകാരന് ദാരുണാന്ത്യം. കളപ്പുരക്കൽ മെജോയുടെ മകൻ ഏഞ്ചലോ ആണ് മരിച്ചത്. പനിയും ജലദോഷവും കാരണം ആവി പിടിക്കുകയായിരുന്നു. ഇതിനിടെ തിളച്ച വെള്ളം വീഴുകയായിരുന്നു. ഈ സമയത്ത് അച്ഛനും മുത്തശ്ശിയും വീടിന് പുറകിലെ റബർ തോട്ടത്തിലായിരുന്നു. വീട്ടിൽ ഇളയ സഹോദരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.

ENGLISH SUMMARY:

Thrissur news of a tragic accident where a 14-year-old boy died after boiling water spilled on him while he was taking steam for fever and cold. The incident highlights the dangers of such remedies and emphasizes the need for caution, especially with children present.