amma-resign

ശ്വേത മേനോന്‍ പ്രസിഡന്റായ ‘അമ്മ’ ഭരണസമിതി രാജിവച്ചു. സമിതിക്കെതിരെ അവിശ്വാസപ്രമേയം വന്നതോടെയാണ് തീരുമാനം. അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന്  ശ്വേത രാജി പ്രഖ്യാപിച്ചിരുന്നു. അനുനയിപ്പിക്കാന്‍ സംഘടനയുടെ ശ്രമം നടത്തി. സമീപകാല വിവാദങ്ങളിൽ നേതൃത്വം താരസംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയം. തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും നേതൃത്വം ഒഴിയണമെന്നും ആവശ്യം.അവിശ്വാസ പ്രമേയത്തിന്റെ രേഖ മനോരമ ന്യൂസിന് ലഭിച്ചു.

 

ദൈനംദിന കാര്യനിർവ്വഹണത്തിലും തർക്കങ്ങൾ പരിഹരിക്കുന്നതിലും നിലവിലെ ഭരണസമിതി പൂർണ്ണമായി പരാജയപ്പെട്ടുവെന്നും വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും പ്രമേയത്തിൽ ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണസമിതിയിൽ തങ്ങൾക്ക് പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടതായി വ്യക്തമാക്കി അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.

 

അതേസമയം, ‘അമ്മ’ ജനറല്‍ ബോഡി ഇന്ന് നടക്കാനിരിക്കെ വിഡിയോ സന്ദേശവുമായി നടന്‍ ഉണ്ണി ശിവപാല്‍. ‘അമ്മ’യില്‍ നീതിനിഷേധമെന്നും ജനറല്‍ ബോഡിയില്‍ എല്ലാം തുറന്നുപറയുമെന്നും വിഡിയോയില്‍ ഉണ്ണി ശിവപാല്‍ പറഞ്ഞു. ഓഫിസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേട്ടില്ലെന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചെന്നും സന്ദേശത്തില്‍ പറയുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports on the resignation of the AMMA executive committee following a no-confidence motion. The decision came after the motion was passed, with the president announcing her resignation earlier.