AI Generated
തൃശൂരില്‍ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളംവീണ് പതിനാലുകാരന് ദാരുണാന്ത്യം. കളപ്പുരക്കൽ മെജോയുടെ മകൻ ഏഞ്ചലോ ആണ് മരിച്ചത്. പനിയും ജലദോഷവും കാരണം ആവി പിടിക്കുകയായിരുന്നു. ഇതിനിടെ തിളച്ച വെള്ളം വീഴുകയായിരുന്നു. ഈ സമയത്ത് അച്ഛനും മുത്തശ്ശിയും വീടിന് പുറകിലെ റബർ തോട്ടത്തിലായിരുന്നു. വീട്ടിൽ ഇളയ സഹോദരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.