വി.ഡി സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശന്‍ രാവിലെ 9 മണിക്ക്  തന്‍റെ കന്നി ബജറ്റ് അവതരിപ്പിക്കും. യു.ഡി.എഫ് പ്രകടന പത്രികയില്‍ പറയുന്ന ഇന്ദിര ഗ്യാരന്‍റികള്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികളും കേരളത്തെ തുറമുഖ നഗരമാക്കുന്ന മിഷന്‍ സമുദ്ര ഉള്‍പ്പെടെയുള്ള സുപ്രധാന വികസന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. 

ധനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഖജനാവില്‍ പണം നിറക്കാനുള്ള നടപടികളും ബജറ്റിലുണ്ടാകും. മദ്യ വില വര്‍ധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ വരുമാന വര്‍ധനയ്ക്ക് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. 

ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍. ആര്‍ ശങ്കര്‍, സി അച്ച്യുതമേനോന്‍, ഉമ്മന്‍ചാണ്ടി എന്നീ മുഖ്യമന്ത്രിമാരാണ് മുമ്പ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 

V.D. Satheesan Presents First Budget as Finance Minister:

The Kerala budget 2023, presented by Finance Minister V.D. Satheesan, will focus on welfare schemes and development projects. It aims to address the financial crisis and boost revenue through various measures.