amritha-missing

കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡോക്ടറെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനി പിന്നീട് തിരിച്ചെത്തിയില്ല. വിദ്യാർത്ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷാ ടെൻഷനിലായിരുന്നുവെന്ന് സഹപാഠികൾ മെഡിക്കൽ കോളേജ് പൊലീസിനോട് വെളിപ്പെടുത്തി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Kozhikode Medical College MBBS student missing. Police have intensified their search for the student who went missing from the hostel after stating she was going to see a doctor, and preliminary investigations suggest she boarded a train to Kannur.