രാവിലെ ശുചിമുറിയിലേയ്ക്ക് പോയതായിരുന്നു രാജകുമാരി. ശുചിമുറിയുടെ തൊട്ടടുത്ത് എത്തിയപ്പോഴാണ് കൂറ്റൻപാറ രാജകുമാരിയുടെ മുകളിലേക്ക് പതിച്ചത്. ഓടി മാറാൻ നോക്കിയെങ്കിലും പാറക്കടിയിൽ പെട്ടുപോയി. പാറശാല പളുകലിലാണ് വീടിന് സമീപത്തെ കൂറ്റന്‍ പാറ കനത്ത മഴയിൽ താഴേക്ക് പതിച്ചത്. പുലക്കാവിളക്ക് സമീപം കുഴിവിള വീട്ടില്‍ മണിയന്‍റെ ഭാര്യയാണ് രാജകുമാരി.
പുലര്‍ച്ചെ പശുവിനെ കറന്ന ശേഷം ശുചി മുറിയില്‍ കയറിയ സമയത്താണ് അപകടം. തകര്‍ന്ന ശുചിമുറിക്കും പാറക്കും ഇടയില്‍ പെട്ട വീട്ടമ്മയെ പാറശാല അഗ്നിശമനവിഭാഗവും പൊലീസും ചേര്‍ന്ന് ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് പുറത്തെടുത്ത്. വീടിന് സമീപത്തെ മതില്‍ പൊളിച്ച്മാറ്റി ജെസിബി എത്തിച്ചാണ് പാറമാറ്റിയത്. വീട്ടമ്മയുടെ അരക്ക് താഴെ പരുക്കേറ്റു. കാരക്കോണം മെഡിക്കല്‍ കോളജി ലേക്ക് മാറ്റി.