കോഴിക്കോട് മാനാഞ്ചിറ–വെള്ളിമാടുകുന്ന് നാലുവരി പാതയുടെ നിര്‍മാണകരാറില്‍ അടിമുടി ദുരൂഹത. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് മലപ്പുറം കേന്ദ്രമായുള്ള പുതിയ കമ്പനിക്ക് നിര്‍മാണകരാര്‍ നല്‍കി. പരിചയമില്ലാത്ത കമ്പനി‌ തോന്നിയപോലെ റോഡുണ്ടാക്കിയതോടെ അപകടഭീതിയിലാണ് യാത്രക്കാര്‍.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്ന്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തിടുക്കപെട്ട് പണികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി തുറന്നുകൊടുത്തും വിവാദത്തിലായി. 8.3 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്റെ കരാര്‍ മലപ്പുറത്തെ മിഡ്്ലാന്‍ഡ് കമ്പനിക്കായിരുന്നു. ടെണ്ടര്‍ വ്യവസ്ഥകളുടെ അട്ടിമറിയിലൂടെയാണ് മിഡ്്ലാന്‍ഡ് കരാര്‍ നേടിയതെന്നാണ് ആരോപണം. 

കരാര്‍ വ്യവസ്ഥ പ്രകാരം 5വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഒപ്പം സമാന ജോലികള്‍ ചെയ്തുള്ള പരിചയവും വേണം. 2025 മാര്‍ച്ചില്‍ ടെണ്ടര്‍ ക്ഷണിച്ച പദ്ധതി ലഭിച്ചതാവട്ടെ 2024 ഡിസംബര്‍ 20ന് ഈ പേരില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനിക്കും. ജല അതോറിറ്റിയിലെ കരാര്‍ ജോലികളുടെ അനുഭവപരിച വിവരങ്ങളാണ് ഹാജരാക്കിയതും.

റോഡ് നിര്‍മാണത്തില്‍ വ്യാപക ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ്, ഊരാളുങ്കല്‍  തുടങ്ങിയ പ്രമുഖ കമ്പനികളെ തഴഞ്ഞ് മലപ്പുറത്തെ കമ്പനിക്ക് കരാര്‍ നല്‍കിയതിലെ ഇപെടല്‍ അന്വേഷിക്കണമെന്നാവശ്യപ്പ് വിജിലിന്‍സിനെ സമീപിക്കാനൊരുങ്ങുകയാണ് എം.എല്‍.എ.

ENGLISH SUMMARY:

a significant controversy surrounding the construction contract for the Mananchira-Vellimadukunnu four-lane road in Kozhikode. Allegations of tender irregularities and the awarding of the project to an inexperienced company raise concerns about the project's execution and public safety.