കോഴിക്കോട്ടെ നിപയുടെ ഉറവിടം ഗോഡൗണെന്ന് സംശയം. നിലവില്‍ നിപ ബാധിതനായ 43കാരന്‍ കഴിഞ്ഞ ദിവസം ഗോഡൗണ്‍ ശുചീകരിച്ചിരുന്നു. ഇതിന് പിന്നാലെ പനി തുടങ്ങി. ഈ ഗോഡൗണില്‍ നടത്തിയ തിരച്ചിലില്‍ വവ്വാലുകളെ കണ്ടെത്തി. ഇവിടെ വവ്വാലുകളുടെ വിസര്‍ജ്യവും നിറഞ്ഞിരുന്നു. വൈറസ് വായുവിലൂടെ പകര്‍ന്നിരിക്കാമെന്നാണ് സംശയം. നേരത്തേയുള്ള നിപ ബാധകളില്‍ ഉറവിടം നിര്‍വചിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, നിപ സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പനി കലശലായതോടെ യുവാവ് ഫറോക്കിലെയും മാങ്കാവിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. ഈ ദിവസങ്ങളില്‍ ഇവിടെയെത്തിയ മുഴുവന്‍ ആളുകളെയും ക്വാറന്‍റീനിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. കോഴിക്കോട് ഫാറൂഖ് കോളജ് പ്രദേശത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി.
ENGLISH SUMMARY:
Health department authorities suspect that a bat-infested commercial godown is the primary source of the newly detected Nipah virus infection in Kozhikode. The 43-year-old patient, a resident of Ramanattukara near Farook, reportedly developed a severe fever shortly after personally clearing and cleaning the rented warehouse. A subsequent inspection of the site revealed a heavy presence of fruit bats along with significant accumulations of bat excreta, raising strong suspicions that the virus was transmitted through local air particles. The health status of the individual remains critical after he developed severe encephalitis-like symptoms, forcing medical teams to transfer him from a private facility to the intensive isolation ward at the Government Medical College. Because the patient visited outpatient departments and underwent diagnostic scans at private hospitals in Feroke and Mankavu during his initial illness phase, officials are enforcing strict quarantine protocols for all individuals exposed during those dates. State Health Minister K. Muraleedharan urged the public to maintain high vigilance without panicking while a high-level emergency meeting was convened to compile a comprehensive route map of the patient's recent movements.