ഷിഗെല്ല ജാഗ്രതയില്‍ നാട്. വയനാട് ബത്തേരിയിൽ 2 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. 21 സാംപിളുകള്‍ അയച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  163 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഉന്നതതല യോഗം ചേര്‍ന്നു. 

ജാഗ്രത പാലിക്കണമെന്ന് മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ സ്പെഷല്‍ ഡ്രൈവ് നടത്തും . ജില്ലയിലെ എല്ലാ സ്കൂളിലും പരിശോധന നടത്തുമെന്നും  മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ മുരളീധരൻ ഉച്ചകഴിഞ്ഞ് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തും. . 

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്ന മാർ ബസേലിയോസ് സ്കൂളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സ്കൂളിലെ ഏതാനും കുട്ടികൾക്ക് പനി, ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. വെള്ളി, ശനി, ഞായർ ദിവസങ്ങളായപ്പോഴേക്കും ആകെ 339 കുട്ടികൾക്ക് സമാന ലക്ഷണങ്ങൾ പ്രകടമായി.

നിലവിൽ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി 60 വിദ്യാർത്ഥികളാണ് ചികിത്സയിൽ കഴിയുന്നത്. ബാക്കിയുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിൽ നിരീക്ഷണത്തിലാണ്.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ആദ്യമേ തന്നെ ബാക്ടീരിയൽ അണുബാധയ്ക്കുള്ള (Bacterial Infection) സാധ്യത പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ആശുപത്രിയിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരൻ ഡോക്ടർമാരുമായും രോഗബാധിതരായ കുട്ടികളുടെ കുടുംബാംഗങ്ങളുമായും സംസാരിക്കും.

ENGLISH SUMMARY:

Shigella outbreak has been confirmed among school children in Sulthan Bathery, prompting a heightened alert from the health department in the district. The health minister is scheduled to visit the affected area to assess the situation.