കാസർകോട് ഉപ്പള ബന്തിയോട് ദേശീയപാതയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു. ഇച്ചിലങ്കോട് സ്വദേശി അശോക് (41) ആണ് മരിച്ചത്. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കാസർകോട്ടേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അശോകനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ പ്രതിഭ, സഹോദരൻ രാജേഷ്, രാജേഷിന്റെ ഭാര്യ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു