വീട്ടിലെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തി. ചെറുപുഴ സ്വദേശി പി.എസ്. സുരേഷ് കുമാറിന്റെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ സുരേഷ് കുമാറിന്റെ ഭാര്യ മീര അടുക്കളയിൽ എത്തിയപ്പോഴാണ് വീട്ടിലെ പൂച്ച അസ്വാഭാവികമായി ശബ്ദമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.  

പൂച്ച തുടർച്ചയായി ശബ്ദമുണ്ടാക്കിയതിനെത്തുടർന്ന് പാത്രങ്ങൾ പരിശോധിച്ചപ്പോഴാണ് അവയ്ക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.  സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനീഷ് ഏച്ചിലാംപാറ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.  

പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.  മഴക്കാലത്ത് ഇത്തരത്തിൽ പാമ്പുകൾ വീടിനുള്ളിലേക്കും അടുക്കളയിലേക്കും കയറുന്ന സാഹചര്യം തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ENGLISH SUMMARY:

A cobra was found hiding among utensils in a home kitchen in Kerala. This incident highlights the ongoing concern of snakes entering homes, especially during the monsoon season.