സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് സര്‍ക്കാര്‍. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മന്ത്രിസഭ തീരുമാനമെടുത്തത്. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകും . അന്വേഷണത്തെ ഭയക്കുന്നില്ലെങ്കിൽ സി.പി. എം എതിർക്കുന്നത് എന്തിനാണെന്ന ചോദ്യം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഉയർത്തിയപ്പോൾ പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് സി.പി.എം പത്തനംതിട്ട ജില്ലസെക്രട്ടറി മറുപടി നൽകി.
കേരളത്തെ ഞെട്ടിക്കുകയും സി പി എമ്മിനെ പ്രതിക്കൂട്ടിലക്കുകയും ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു . നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. നവീൻ ബാബുവിന്റെ കുടുംബം തീരുമാനത്തെ സ്വാഗതം ചെയ്തു . അന്വേഷണത്തെ ഭയക്കുന്നില്ലെങ്കിൽ എന്തിനാണ് സിപിഎം സി ബി ഐ അന്വേഷണത്തെ എതിർക്കുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ചോദിച്ചു. സി പി എം നേതൃത്വം ആവർത്തിച്ച് സിബിഐ അന്വേഷണത്തെ എതിർക്കുകയാണ്. അതിനാൽ തന്നെ മന്ത്രിസഭാ തീരുമാനത്തിന്റെ രാഷ്ട്രീയ മാനം വലുതാണ് .
നവീൻ ബാബുവിനെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യ ഔദ്യോഗിക യോഗത്തിൽ വെച്ച് പരസ്യമായി അപമാനിച്ചതിന് പിന്നാലെയായിരുന്നു മരണം . നവീൻ ബാബുവിനെതിരെ ചില കോണുകളിൽ നിന്ന് ഉയന്ന അഴിമതി ആരോപണത്തിനെതിരെ യും കുടുംബം ശക്തമായി രംഗത്ത് വന്നിരുന്നു . ഇതെല്ലാം അന്വേഷണ പരിധിയിൽ വരും .