നവീന്‍ബാബുവിന്‍റെ മകള്‍ നിരഞ്ജന നായര്‍ക്ക് സര്‍ക്കാര്‍ ജോലി. ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയായാണ് നിയമനം.  സമാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തിയാണ്  ആശ്രിത നിയമനം നല്‍കിയത്. കണ്ണൂര്‍ എ.ഡിഎം ആയിരിക്കെയാണ് നവീന്‍  ബാബു മരിച്ചത്.

സിപിഎം നേതാവും കണ്ണൂര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന പി.പി.ദിവ്യ നവീന്‍ബാബുവിനെ പൊതു വേദിയില്‍ വെച്ച് അപമാനിച്ച് സംസാരിച്ചിരുന്നു.അതിന് പിറകെയായിരുന്നു മരണം. നവീന്‍ബാബുവിന്‍റെ  ഭാര്യ മഞ്ചുഷയുടെ അപേക്ഷ പരിഗണിച്ചാണ് മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത്. 

ENGLISH SUMMARY:

Niranjana Nair has secured a government job as a Food Safety Officer in Kerala. This dependent appointment was made under a compassionate scheme following the death of her father, Naveen Babu, who was the Kannur ADM.