വനം വന്യജീവി പ്രതിരോധത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍. നൂറ് ദിവസത്തെ കര്‍മപദ്ധതിയിലും തുടര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ണമായും പദ്ധതി നടപ്പാക്കുകയുമാണ് ലക്ഷ്യം.

വന്യജീവി ആക്രമണ പ്രതിരോധത്തിന് വയനാടും, ആറളം ഫാമിലും പ്രത്യേക ശ്രദ്ധ നല്‍കും. വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ഭയപ്പെടുത്തുന്ന സാഹചര്യമാണ് വനാതിര്‍ത്തിയില്‍ പലയിടത്തും നിലനില്‍ക്കുന്നതെന്നും ഷിബു ബേബി ജോണ്‍ മനോരമ ന്യൂസിനോട്.

ENGLISH SUMMARY:

Kerala's Forest Minister Shibu Baby John announced that a master plan for wildlife protection and prevention will be released within two days. The comprehensive plan aims for full implementation within two years, with special focus on Wayanad and Aralam Farm to address wildlife attacks.