നവീന്‍ ബാബു കേസിലെ സി.ബി.ഐ അന്വേഷണ ശുപാര്‍ശയില്‍ പി.പി.ദിവ്യയെ അനുകൂലിച്ച് പത്തനംതിട്ടയിലെ സി.പി.എം നേതാവ്. നവീന്‍ ജീവനൊടുക്കിയത് കുറ്റബോധം കാരണമെന്നും ദിവ്യ തെറ്റുകാരിയല്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹര്‍ഷകുമാര്‍. സി.ബി.ഐ അന്വേഷണത്തില്‍ കാര്യമില്ലെന്നും സമൂഹമാധ്യമ പോസ്റ്റ്.
ഭരണകർത്താക്കൾ പൊതുവിഷയങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായുള്ള ഇടപെടൽ മാത്രമാണ് പി.പി.ദിവ്യ നടത്തിയതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ ചെന്ന് കയറി എന്നത് മാത്രമാണ് അവർ ചെയ്ത തെറ്റ്.
പെട്രോൾ പമ്പ് വിഷയത്തില്‍ പി.പി.ദിവ്യ ശുപാർശ ചെയ്തിട്ടും നവീന്‍ബാബു പരിഗണിച്ചില്ലെന്നും പിന്നീട് അനഭിലഷണീയമായ രീതിയിൽ ഇടപെട്ടു എന്നുമാണ് ഹര്‍ഷകുമാര്‍ പറയുന്നത്. നവീന്‍ബാബുവിനെ പരമാവധി ആക്ഷേപിക്കുന്ന രീതിയിലാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ENGLISH SUMMARY:
A CPM leader from Pathanamthitta has publicly defended P.P. Divya following the recommendation for a CBI investigation in the Naveen Babu case. District Secretariat member P.B. Harshakumar claimed that Naveen Babu's death was driven by guilt and argued that Divya was not responsible. His remarks, made through a social media post, have reignited political debate surrounding the high-profile case and the demand for a central agency investigation.