എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം വരും. കേന്ദ്ര ഏജൻസിയെ ആക്രമിച്ച കേസ് ആയതിനാൽ ലോക്കൽ പൊലീസിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തിലേക്ക് അന്വേഷണം മാറ്റുന്നത് ആഭ്യന്തരവകുപ്പിന്റെ ആലോചനയിലാണ്. ആദ്യ അറസറ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് ഉച്ചക്ക് ശേഷം തിരുവനന്തപുരo വിധി പറയും
സംസ്ഥാനത്ത് അന്വേഷണത്തിനെത്തിയ ഇഡി സംഘത്തിന് നേരെയുണ്ടായ സിപിഎം ആക്രമണം അതീവഗൗരവമാണെന്ന് വിലയിരുത്തലാണ് പൊലീസ് തലപ്പത്തുള്ളത്. അതിനാല്‍ നിലവില്‍ ലോക്കല്‍ പൊലീസ് അന്വേഷിക്കുന്ന കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാണ് ആഭ്യന്തരവകുപ്പിലെ ആലോചന. ഇതുവരെ 25 പ്രതികളാണ് കേസില്‍ അറസ്റ്റലിയിട്ടുള്ളത്.
മൂന്നറിലേറെ പേര്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. അതിനിടെ ആദ്യം അറസ്റ്റലിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്ന് ഉച്ചക്ക് ശേഷം വിധി പറയുന്നത് . ഗുരുതരമായ കുറ്റമാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി കോടിതിയില്‍ വാദിച്ചു. സിബിഐ കേസ് എടുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് ഉദ്ദേശിക്കുന്നത്