sujith-sreekrishnapuram-2

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗത്തെ സിപിഎം സസ്പെൻഡ് ചെയ്തു. ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 

 

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം വീട്ടിൽ വെച്ചും പുറത്തുവെച്ചും പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. ശ്രീകൃഷ്ണപുരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് അംഗമാണ് ആരോപണവിധേയൻ. 

 

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

 

ENGLISH SUMMARY:

A CPM panchayat member from Sreekrishnapuram in Palakkad has been suspended following allegations of sexual assault under the guise of offering a job. The party's local committee took disciplinary action pending an investigation after police registered an FIR in the case. The accused, a Ward 13 member of the Sreekrishnapuram Grama Panchayat, is reportedly absconding. Police have intensified efforts to locate and arrest him, while Congress workers have staged protests demanding his resignation.