മുൻ പെരുമ്പാവൂര്‍ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാൽസംഗ കേസ് അവസാനിപ്പിച്ച് നെയ്യാറ്റിന്‍കര കോടതി. കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം അതിജീവിത മൊഴിനല്‍കിയ സാഹചര്യത്തിലാണ് എല്‍ദോസിനെതിരായ തുടര്‍നടപടികള്‍ കോടതി ഒഴിവാക്കിയത്. കുന്നപ്പിള്ളിക്കൊപ്പം പ്രതിസ്ഥാനത്തുണ്ടായിരുന്ന റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവര്‍ക്കെതിരായ നടപടിയും ഒഴിവാക്കി.
എൻദോസ് കുന്നപ്പിള്ളി പെരുമ്പാവൂർ എം.എൽ.എ പദത്തിലിരിക്കെ 2022 ൽ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ നിർബന്ധപൂർവം കോവളം ഗസ്റ്റ് ഹൗസിലും, പെരുമ്പാവൂരിലെ എം.എൽ.എയുടെ വസതിയിലും, സുഹൃത്തിൻ്റെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസ് നിലനില്‍ക്കുന്നത് കാരണമാണ് കഴിഞ്ഞതവണ എല്‍ദോസിന് പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചത്. തന്‍റെ നിരപരാധിത്വം തെളിയുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നുവെന്നാണ് എല്‍ദോസിന്‍റെ ആദ്യ പ്രതികരണം.