n-shamsudheen-2

ഈവര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍ പ്രഖ്യാപിച്ചു. 77.97% പേര്‍ വിജയിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 0.16 ശതമാനം കൂടുതല്‍. കഴിഞ്ഞവര്‍ഷം 77.81% ആയിരുന്നു വിജയം. 2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പെണ്‍കുട്ടികളുടെ വിജയശതമാനം കൂടി. ആണ്‍കുട്ടികളുടെ വിജയം 68.41 ശതമാനവും പെണ്‍കുട്ടികള്‍ 86.69 ശതമാനവുമാണ്. സയന്‍സ് ഗ്രൂപ്പില്‍ 84.55 % വിജയം വിജയം നേടി. 30561 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ജൂണ്‍ 29ന് സേ പരീക്ഷ നടത്തും.

സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും 'നമ്മുടെ കേരളം' ആപ്പിലൂടെയും  പരീക്ഷാഫലം ലഭിക്കും. നാല് ലക്ഷത്തി അന്‍പത്തി രണ്ടായിരത്തി നാനൂറ്റി മുപ്പത്തിയേഴ് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. അടുത്തമാസം  സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും.  പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ജൂൺ പത്തിന് ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.

www.results.hse.kerala.gov.in, nammudekeralam.kerala.gov.in, www.prd.kerala.gov.in, ‌results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.inexamresults.kerala.gov.in. വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം.

ENGLISH SUMMARY:

Kerala Education Minister N Shamsudheen has announced the Plus Two examination results for 2026, with an overall pass percentage of 77.97%. More than 2.9 lakh students qualified for higher studies, while over 30,000 students secured A+ in all subjects. Girls outperformed boys in the results, and the SAY examination is scheduled for June 29. Students can check their results through official Kerala government websites and the Namude Keralam app.