സംസ്ഥാനത്ത് മിൽമ പാൽ വില ലീറ്ററിന് 4 രൂപ വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വില വർധന അടുത്ത മാസം ജൂൺ 1 മുതൽ പ്രാബല്യത്തിൽ.മിൽമയുടെ ശുപാർശയ്ക്ക് ഇടതുസർക്കാർ അംഗീകാരം നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമുള്ളതിനാൽ നടപ്പാക്കിയിരുന്നില്ല.
സർക്കാർ അധികാരമേറ്റയുടൻ പാലിനു വില വർധിപ്പിക്കുന്നത് എതിരഭിപ്രായം ഉണ്ടാക്കുമെങ്കിലും വില കൂട്ടിയില്ലെങ്കിൽ ക്ഷീരകർഷകരുടെ ഭാഗത്തു നിന്ന് എതിർപ്പുണ്ടാകും. വർധിപ്പിക്കുന്ന വിലയുടെ 83.75% കർഷകർക്കു തന്നെ നൽകാനാണു തീരുമാനം.
പാൽവില കൂട്ടാൻ 6 മാസം മുൻപു തീരുമാനിച്ചതാണെന്നും രാഷ്ട്രീയലക്ഷ്യത്തോടെ തീരുമാനം വൈകിച്ചതാണെന്നും യുഡിഎഫ് ഭരിക്കുന്ന മിൽമ മലബാർ മേഖലാ യൂണിയൻ പരാതിപ്പെട്ടിരുന്നു.
ENGLISH SUMMARY:
Milma has announced a ₹4 per litre increase in milk prices across Kerala, effective from June 1. The decision was approved earlier but delayed due to the election code of conduct. The government stated that most of the additional revenue from the price hike will benefit dairy farmers, with 83.75% of the increase set to be passed on directly to them.