സംസ്ഥാനത്ത് പരക്കെ മഴ. ഇന്ന് ഒൻപതു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളിലും കണ്ണൂരും കാസർകോടുമാണ് മഴ മുന്നറിയിപ്പുള്ളത്. ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 26ാം തീയതിയോ അതിന് മുൻപോ കാലവർഷം കേരളത്തിൽ എത്തിച്ചേരാനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സാധാരണയായി ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം എത്താറുള്ളത്. മഴ നേരത്തേയെത്തുന്നതോടെ കനത്ത ചൂടില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനൊപ്പം കര്‍ഷകരും പ്രതീക്ഷയിലാണ്. ജലസേചനത്തിന് മഴ ഒരളവ് വരെ ഗുണം ചെയ്യുമെന്നതാണ് കാരണം. അതേസമയം, പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍ നിനോ കാലവര്‍ഷത്തെ ക്രമേണെ ദുര്‍ബലമാക്കിയേക്കാമെന്ന ആശങ്കയും കാലാവസ്ഥാ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു.
മേയ് 26നോ അതിന് നാല് ദിവസം മുന്‍പോ, ശേഷമോ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 24നായിരുന്നു കാലവര്‍ഷമെത്തിയത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെയും ആന്‍ഡമാന്‍ കടലിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെയും സാഹചര്യങ്ങള്‍ കാലവര്‍ഷത്തിന് അനുകൂലമാണെന്നും ഗവേഷകര്‍ പറയുന്നു. മേയ് 28വരെ പടിഞ്ഞാറന്‍ തീരത്ത് മഴ തുടരുമെന്നും പ്രതീക്ഷിക്കുന്നു. കേരളത്തില്‍ നിന്നാരംഭിക്കുന്ന കാലവര്‍ഷം ക്രമേണെ വടക്കേയിന്ത്യയിലേക്കും എത്തും. അതേസമയം, കാലവര്‍ഷം നേരത്തെ എത്തുന്നുവെന്നത് കൊണ്ടുമാത്രം നല്ല മഴ ലഭിക്കണമെന്നില്ലെന്നും കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.