കണ്ണൂര്‍ മുണ്ടേരി മാവിലാച്ചാലില്‍ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് സംഭവം. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്.
വിവാഹത്തോട് അനുബന്ധിച്ച് ഇന്നലെ രാത്രി വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. അര്‍ധരാത്രി വിരുന്നിന് ശേഷം മുറിയിലേക്ക് പോയ ഷബിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രിിയില്‍ ഷബിന് ഫോണ്‍ വന്നിരുന്നുവെന്നും നവവധുവാണ് വിളിച്ചതെന്നും ഷബിന്റെ ബന്ധുക്കൾ പറയുന്നു. ഫോണിൽ സംസാരിച്ചാണ് ഷബിന്‍ മുറിയിലേക്ക് കയറിയത്.
പുലര്‍ച്ചെ മക്രേരി അമ്പലത്തിൽ ഫോട്ടോ ഷൂട്ടിനു പോകാൻ വീട്ടുകാർ വിളിക്കാനെത്തിയപ്പോഴാണ് ശുചിമുറിയിൽ ഷബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ENGLISH SUMMARY:
In a tragic incident, a 28-year-old groom-to-be was found dead on his wedding day at Mavilachal in Munderi, Kannur. The deceased, identified as Shabin, was an officer with the SSB Border Police in Jammu and Kashmir. After a wedding-related feast at his home last night, Shabin reportedly went to his room after speaking on his phone, which relatives claim was a call from the bride. The following morning, family members discovered his body in the bathroom when they went to wake him up for a scheduled pre-wedding photoshoot at a local temple.