Image Credit: X

Image Credit: X

TOPICS COVERED

പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ.രാജന്‍ (85) ജീവനൊടുക്കി. ചെന്നൈയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് സിനിമാലോകം.  ഖുശ്ബുവടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. 'നടുക്കുന്ന വാര്‍ത്തയാണിത്. ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രിയപ്പെട്ടൊരാളായിരുന്നു കെ.രാജന്‍ സര്‍. അദ്ദേഹം ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവുന്നില്ല. തെറ്റിനെ തെറ്റെന്ന് പറയാന്‍ ഒരുകാലത്തും അദ്ദേഹം മടിച്ചില്ല. തീരാ ദുഃഖമാണിത്. ആ ആത്മാവിന് നിത്യശാന്തി നേരുന്നു'- ഖുശ്ബു കുറിച്ചു.

ആര്‍. ശരത്കുമാറും രാജന്‍റെ മരണവാര്‍ത്തയറിഞ്ഞതിന്‍റെ ആഘാതത്തിലാണ് താനെന്ന് കുറിച്ചു. രാജന്‍റെ മരണം തമിഴ് ചലച്ചിത്രലോകത്തിന് നഷ്ടം തന്നെയാണെന്നും ഈ ഒരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ച കാരണമെന്തായാലും ദൗര്‍ഭാഗ്യകരമാണെന്നും പോസ്റ്റില്‍ പറയുന്നു. 

1983 ല്‍ 'ബ്രഹ്മചാരികള്‍' എന്ന സിനിമയിലൂടെയാണ് കെ.രാജന്‍ ചലച്ചിത്രമേഖലയിലേക്ക് കടന്ന് വരുന്നത്. ഡബിള്‍സ്, അവള്‍ പാവം, നിനയ്ക്കാത്ത നാളിലൈ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. 'മൈക്കിള്‍ രാജ്', 'സൊന്തക്കാരന്‍','വീട്ടുടെ മാപ്പിളൈ', 'പാമ്പു സട്ടൈ','തുണിവ്', 'ബകാസുരന്‍' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

Veteran Tamil film producer and actor K Rajan was found dead at his residence in Chennai at the age of 85, with reports indicating that he took his own life. The sudden demise of the senior cinema personality has sent shockwaves across the South Indian film industry. Prominent figures like actress Khushbu and actor R Sarathkumar expressed their deep grief, remembering him as a bold voice who never hesitated to speak the truth. Rajan entered the film industry in 1983 with the film Brahmacharigal and went on to produce notable projects like Doubles and Aval Paavam. He was also a recognized actor, having shared screen space in recent major titles like Thunivu and Bakasuran, besides actively contributing to various film trade associations.