Image credit: x/twisha

Image credit: x/twisha

ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുപി സ്വദേശി ട്വിഷ ശര്‍മയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് സമ്രത് സിങിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ട്വിഷയെ കഴിഞ്ഞയാഴ്ച കണ്ടെത്തിയത്. 2024 ല്‍ സമ്രതിനെ ഡേറ്റിങ് ആപ്പിലൂടെയാണ് ട്വിഷ കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലായി. 2025 ഡിസംബറില്‍ ഇരുവരും വിവാഹം കഴിച്ചു. എംബിഎ ബിരുദധാരിയായ ട്വിഷ ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. അഭിഭാഷകനാണ് സമ്രത്. വിവാഹശേഷം ട്വിഷയെ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. 

മരിക്കുന്നതിന് മുന്‍പ് ട്വിഷ സുഹൃത്തിന് അയച്ച വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജീവിതം ആകെ പ്രതിസന്ധിയിലാണെന്നും താന്‍ കുടുങ്ങിപ്പോയെന്നും ട്വിഷ പറയുന്നുണ്ട്. വീട്ടിലിങ്ങനെ ഇരുന്ന് ഉത്കണ്ഠ പിടിപെട്ടുവെന്നും ജീവിതം ഇങ്ങനെ ഇരുന്ന് തീര്‍ക്കാന്‍ വയ്യെന്നും കൂട്ടുകാരിയോട് ട്വിഷ പറയുന്നു.'കല്യാണം കഴിക്കാന്‍ തോന്നിയെന്നത് കൊണ്ടുമാത്രം എടുത്തുചാടി അങ്ങനെ ചെയ്യരുത്. നന്നായി ചിന്തിച്ചുറപ്പിച്ച ശേഷം മാത്രം അതിന് തയാറാകണം, എനിക്കത്രയുമേ പറയാനുള്ളൂ'വെന്നായിരുന്നു സന്ദേശങ്ങളിലൊന്ന്. മെസേജ് കണ്ട സുഹൃത്ത് 'നീ ഓക്കെയാണോ? എനിക്കെന്തോ വല്ലാതെ തോന്നുന്നല്ലോ' എന്ന് പറഞ്ഞപ്പോള്‍. 'കുഴപ്പമില്ല, വീടും നിന്നെയുമെല്ലാം മിസ് ചെയ്യുന്നു'വെന്നായിരുന്നു പ്രതികരണം.

'ഞാന്‍ കുടുങ്ങിപ്പോയി കൂട്ടുകാരാ. നീ ഇങ്ങനെ പെട്ടുപോകരുത്. കൂടുതലൊന്നും പറയാന്‍ വയ്യ. എല്ലാം ശരിയാകുമ്പോള്‍ ഞാന്‍ വിളിക്കാം' മറ്റൊരു സുഹൃത്തിനയച്ച ഇന്‍സ്റ്റഗ്രാം സന്ദേശം. ഇതിന് മറുപടിയായി.. എനിക്കാകെ ടെന്‍ഷനാകുന്നു. നീ വിഷമിക്കരുത്. എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്, നിനക്കൊപ്പമുണ്ട്. എന്ന് സുഹൃത്ത് മറുപടി അയച്ചിട്ടുണ്ട്. ഈ സന്ദേശത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്വിഷ ജീവനൊടുക്കിയത്. 

ട്വിഷയുടെ മരണത്തിന് പിന്നാലെ സ്വതന്ത്ര അന്വേഷണം വേണമെന്നും എയിംസില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ട്വിഷയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്നും ഇത് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നുമാണ് കുടുംബം പറയുന്നത്. സ്ത്രീധനത്തിന്‍റെ പേരില്‍ ട്വിഷയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചിരുന്നുവെന്നും കുടുംബത്തിന്‍റെ പരാതിയില്‍ പറയുന്നു. പൊലീസിലും അധികാര കേന്ദ്രങ്ങളിലുമുള്ള സ്വാധീനം ഉപയോഗിച്ച് നീതി നിഷേധിക്കാന്‍ സമ്രതിന്‍റെ വീട്ടുകാര്‍ ശ്രമിക്കുന്നുവെന്നും ട്വിഷയുടെ കുടുംബം ആരോപിച്ചു. 

ENGLISH SUMMARY:

Shocking revelations have emerged in the death of Tvisha Sharma, an MBA graduate from Uttar Pradesh, who was found hanging at her husband Samrat Singh’s residence. Her family has released her final WhatsApp and Instagram chat logs, where she explicitly mentioned feeling "trapped" and suffering from severe anxiety after being restricted from pursuing her career. Tvisha had married Samrat, a practicing lawyer, in December 2025 after meeting him through a dating application the previous year. Following her tragic demise, her family alleged that she was a victim of continuous dowry harassment and pointed out visible injury marks on her body, hinting at foul play. Suspecting that the husband's family might use their legal and political influence to subvert the local police probe, the grieving family has formally demanded an independent investigation and a post-mortem examination at AIIMS, New Delhi.