പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ ഇന്ത്യ മുന്നണി വരുമെന്നു ജി. സുധാകരന്‍. ബിജെപി മുകളിലേക്ക് വരും. ഇപ്പോൾ മൂന്ന് എംഎൽഎ മാർ അവര്‍ക്കുണ്ട്. ബിജെപി വോട്ട് കൂടിയെന്നും ജി. സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ മുതലേ മുസ്ലീം വിരുദ്ധത പറയുന്നയാളാണ്. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് . 

വെള്ളാപ്പള്ളി നാളെ ലൈൻ മാറ്റും . ഇത്രയും കാലം പിണറായിയെ പിന്തുണച്ചു . നാളെ എന്താണെന്ന് ആർക്കറിയാം . വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത് . മുസ്ലീം ജനതക്ക് തന്നെ അറിയാം . വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലിങ്ങൾ വോട്ട് ചെയ്യുന്നത്. 

മുസ്ലിം ലീഗ് ഏറ്റവും കൂടുതൽ മതനിരപേക്ഷതയുള്ള പ്രസ്ഥാനമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

 

Also read: ലീഗിന് കടുത്ത ഹിന്ദുവിരുദ്ധ നിലപാട്


ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന യോഗനാദത്തിലെ മുഖപ്രസംഗത്തിലെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ജി. സുധാകരന്‍. യുഡിഎഫ് അധികാരമേല്‍ക്കും മുമ്പ് ലീഗ് കേരളം ഭരിച്ചു തുടങ്ങിയെന്നും, ലീഗിന്റെ മുഖ്യശത്രുക്കൾ സുകുമാരന്‍ നായരും താനുമാണെന്നും വെള്ളാപ്പള്ളി. കെ. എം ഷാജിയെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകളെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു

 

മുസ്‌ലിം ലീഗിനെതിരെ അടിക്കടി പ്രസ്താവനകള്‍ ഇറക്കുന്ന വെള്ളാപ്പള്ളിയുടെ വാക്കുകള്‍ മുന്‍പും പല വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇന്ന് പുറത്തിറങ്ങുന്ന എസ്എന്‍ഡിപി യോഗത്തിന്റെ ദ്വൈവാരികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ലീഗിനെതിരെ രൂക്ഷമായി എഴുതിയിരിക്കുന്നത്. ‘മാറാടും മലബാര്‍ കലാപവും ഞങ്ങള്‍ മറക്കില്ല’ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. അധികാരക്കസേര ഉറപ്പായതോടെ മുസ്‌ലിം ലീഗ് നേതാക്കളുടെ വാക്കിലും പ്രവര്‍ത്തിയിലും ചില അപകട സൂചനകള്‍ ഉണ്ടെന്നാണ് എഡിറ്റോറിയല്‍ പറഞ്ഞുവയ്ക്കുന്നത്.

ENGLISH SUMMARY:

G Sudhakaran predicts the India Alliance will come to power in Kerala within ten years, with the BJP also seeing an upward trend. He also commented on Vellappally Natesan's statements regarding the Muslim League, asserting that Muslim voters are not solely influenced by Natesan's opinions and that the Muslim League is a highly secular organization.