• വിമർശനങ്ങൾക്കൊടുവിൽ അപകടം നടന്ന് 12 ദിവസത്തിന് ശേഷം ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിഴിഞ്ഞത്ത് നിന്നും കാണാതായ ജോണിന്റെ വീട് സന്ദർശിച്ചു.

മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് രംഗത്ത്. നീണ്ടകരയില്‍ കാണാതായ ഗൗതമിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രിയെത്തി.  ആഭ്യന്തരമന്ത്രിയും ഫിഷറീസ് മന്ത്രിയും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും വീടുകള്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിലുള്ള വേദനകൾ കുടുംബാംഗങ്ങൾ മന്ത്രിമാരോട് പങ്കുവെച്ചു. വിഴിഞ്ഞത്ത് കാണാതായ ജോണിനും മുതലപ്പൊഴിയിൽ കാണാതായ ഷിജിനും വേണ്ടിയുള്ള തിരച്ചിൽ 11-ാം ദിവസവും തുടരുകയാണ്.

വന്ദേമാതരം പൂർണമായി ആലപിക്കണോ? ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആശയക്കുഴപ്പം തുടരുന്നു

കൊല്ലം നീണ്ടകരയിൽ വള്ളംമറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയുടെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തി. ഗൗതം കൃഷ്ണയെ കാണാതായി ദിവസങ്ങൾ പിന്നിടുമ്പോഴും തിരച്ചില്‍ കാര്യക്ഷമമല്ലെന്ന വിമർശനങ്ങൾക്കിടെയാണ് മുഖ്യമന്ത്രി എത്തിയത്. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കുമെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരച്ചിലിന് SOP തയാറാക്കുമെന്നും മല്‍സ്യത്തൊഴിലാളികളെയും കൂടി ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കൊപ്പമാണ്  ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തിയത്. കുടുംബത്തെ ആശ്വസിപ്പിച്ച് അവരെ നേരിട്ട് കേട്ടു. ഗോൾഡൻ അവറിൽ തന്നെ തിരച്ചിൽ ഊർജിതമാക്കാൻ കോസ്റ്റ് ഗാർഡിനൊപ്പം തീരമറിയുന്ന മത്സ്യത്തൊഴിലാളികളുടെ സേവനം കൂടി ഉപയോഗിക്കണമെന്ന് ജോണിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. വിമർശനങ്ങളുടെ പ്രതികരിക്കാതിരുന്ന മന്ത്രിമാർ തിരച്ചിലിനാണ് പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞു.

വാഹന പരിശോധന നടത്തും, പിഴ ഈടാക്കില്ല; 'പണി'മുടക്കിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് കാണാതായ ജോണിന്റെ മകള്‍ ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെയും പ്രതികരണം നിരാശയുണ്ടാക്കി. മന്ത്രി കെ.മുരളീധരന്റെ സംസാരവും വിഷമമുണ്ടാക്കി. ഉത്തരവാദിത്തപ്പെട്ട കസേരയിലിരുന്ന് ഇങ്ങനെ സംസാരിക്കരുതെന്നും കുടുംബം മന്ത്രിമാരോട് പറഞ്ഞു. വിമര്‍ശനങ്ങളോട് മന്ത്രിമാര്‍ പ്രതികരിക്കരിച്ചില്ല. 

മുഖ്യമന്ത്രി തീരത്തെ അറിയുന്നയാളെന്നും അപമാനിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന ജോണിന്‍റെ മകൾ ജിജി സർക്കാരിൽ വിശ്വസിക്കുകയല്ലാതെ വേറെ മാർഗം ഇല്ലല്ലോ എന്നും ചോദിച്ചു.

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ്റെ കുടുംബാംഗങ്ങളെയും സന്ദർശിച്ചാണ് മന്ത്രിമാർ മടങ്ങിയത്. തമിഴ്നാട് തീരത്തേക്ക് ഉൾപ്പെടെ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ വരുന്നു; നിയമോപദേശം തേടി പൊലീസ്

തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ രണ്ട് മൽസ്യത്തൊഴിലാളികൾക്കുമായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഐഎന്‍എസ് കൽപ്പേനി നീണ്ടകരയിലേക്ക് തിരികെപോയി. കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ സാധ്യമല്ലെന്ന് നേവി അറിയിച്ചു. നിലവില്‍ തമിഴ്നാട് തീരം കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുന്നുണ്ട്.

 

വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺ മത്യാസിനായി കോസ്‌റ്റ് ഗാർഡും കോസ്‌റ്റൽ പൊലീസുമാണ് തിരച്ചിൽ നടത്തുന്നത്. 

ENGLISH SUMMARY:

Following severe public criticism, Fisheries Minister V.E. Abdul Ghafoor and Home Minister Ramesh Chennithala visited the residence of Johnny, a fisherman missing at sea from Vizhinjam, twelve days after the incident. During the visit, the grieving family expressed deep anguish over insensitive remarks previously made by the Chief Minister and Minister K. Muraleedharan regarding the tragedy. In response, Home Minister Chennithala assured the family that coastal police limitations would be addressed immediately and that search operations would be intensified. Meanwhile, search efforts involving the Coast Guard and coastal police are ongoing along the Kerala and Tamil Nadu coasts despite rough sea conditions hindering naval operations.